ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്ത് പ്രദേശം പണ്ട് വള്ളുവനാട് രാജാവിൻ്റെ 'ആയിരംകോല് തട്ടക'ത്തിൻ്റെ ഭാഗമായിരുന്നു. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിൻ്റെ ആസ്ഥാനമായിരുന്ന 'കുറുവ കോവിലകം' എന്ന പേരിൽ നിന്നാണ് കുറുവ എന്ന സ്ഥലനാമം ഉത്ഭവിച്ചത്. വള്ളുവനാട് രാജാവും സാമൂതിരിയുടെ സൈനികനായ മുനൽപാടും തമ്മിൽ പടപ്പറമ്പിൽ വെച്ച് നടന്ന യുദ്ധത്തിൽ വള്ളുവനാട് പരാജയപ്പെടുകയും പ്രദേശം സാമൂതിരിയുടെ കീഴിലാവുകയും ചെയ്തു. മാമാങ്കത്തിൽ പങ്കെടുക്കാൻ വള്ളുവനാടിൻ്റെ ചാവേർപ്പട ചന്ദ്രത്തിൽ പണിക്കന്മാരുടെ നേതൃത്വത്തിൽ പടപ്പറമ്പിൽ ഒത്തുകൂടിയ ശേഷം തിരുനാവായയിലേക്ക് മാർച്ച് ചെയ്തിരുന്ന ചരിത്രപരമായ പശ്ചാത്തലവും ഈ ഗ്രാമത്തിനുണ്ട്. ടിപ്പു സുൽത്താൻ്റെ പടയോട്ടക്കാലത്ത് അദ്ദേഹത്തിൻ്റെ സൈന്യം ഈ പഞ്ചായത്തിലൂടെ കടന്നുപോവുകയും മലപ്പുറം-കുളത്തൂർ റോഡ് ഉൾപ്പെടെയുള്ള പാതകൾ നിർമ്മിക്കുകയും ചെയ്തു. കിഴക്കുഭാഗത്തുള്ള 'പാലൂർക്കോട്ട' ടിപ്പു നിർമ്മിച്ച കോട്ടയുടെ...
കൂടുതൽ വായിക്കുക