ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വള്ളുവനാട് രാജാവിൻ്റെ 'ആയിരംകോല് തട്ടക' ത്തിൽ ഉൾപ്പെട്ടതായിരുന്നു കുറുവ പ്രദേശം. ചണ്ണാഴി, മൂസത്, എടപ്പള്ളി വലിയ രാജ, കോട്ടക്കൽ കിഴക്കേ കോവിലകം, സാമൂതിരി രാജ, ചേങ്ങോട്ടൂരിലെ പുല്ലാനി ക്കാട് മന, അവത്തിക്കാട്ട് മന, പൊന്മള ദേവസ്വം, കരിപ്പോട് മൂസ്സത്, നേമത്ത് മൂസ്സത, തറക്കൽ വാരിയം, അപ്പൻകളം തുടങ്ങിയ ഏതാനും വൻകിട ജന്മിമാരായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവൻ കൈയ്യടക്കി വെച്ചിരുന്നത്. ഇവിടുത്തെ നാട്ടുരാജാവായിരുന്ന വള്ളുവനാട് രാജാവിനെ സമൂതിരിയുടെ സേനാനായകൻ മുനൽപാട് തോൽപ്പിക്കുകയും അങ്ങനെ ഈ പ്രദേശം സാമൂതിരി രാജാവിൻ്റെ അധീനതയിൽ വരികയും ചെയ്തു. ആ യുദ്ധം കഴിഞ്ഞ് ഇവിടുത്തെ അവശിഷ്‌ടങ്ങൾ ഇട്ടുമൂടിയതാണ് പടപ്പറമ്പിൽ മൂടപ്പെട്ട കിണർ എന്ന് പറയപ്പെടുന്നു ഇന്നത്തെ കുറുവ പഞ്ചായത്ത് പ്രദേശം പഴയ വള്ളുവനാടിൻ്റെ ഭാഗമായിരുന്നു. പാങ്ങ് ദേശവും, കോഡൂര് അംശത്തിലെ പഴമള്ളൂർ ദേശവും അടുങ്ങുന്ന പ്രദേശവുമാണ് ഇന്നത്തെ കുറുവ പഞ്ചാ യത്ത്. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിൻ്റെ ആസ്ഥാനമായിരുന്ന 'കുറുവ കേവിലകം' എന്ന നാമ ത്തിൽ നിന്നാണ് ഈ പ്രദേശത്തിനു കുറുവ എന്ന പേര് ലഭിച്ചത്. വള്ളുവനാട് രാജാക്കന്മാരുടെ (വള്ളുവ ക്കോനാതിരി) ആയിരംകോൽ തട്ടകത്തിൽ ഉൾപ്പെട്ടിരുന്ന കുറുവ ഗ്രാമത്തിന്, തിരുനാവാഴയിൽ വെച്ച് നട ന്നിരുന്ന മാമാങ്കവുമായി ബന്ധപ്പെട്ട ഒരു ചരിത്രപശ്ചാത്തലവുമുണ്ട്. മാമാങ്കത്തിന്, മേൽക്കോയ്‌മ തീരുമാനി ക്കാനുള്ള വള്ളുവനാട് രാജാക്കന്മാരുടെ ചാവേർപ്പട, ചന്ദ്രോത്ത് എന്ന ചന്ദ്രാട്ടിൽ (ചന്ദ്രത്തിൽ) പണിക്കന്മാ രുടെ നേതൃത്വത്തിൽ മധ്യത്തിലുള്ള പടപ്പറമ്പ് എന്ന കുന്നിൻ പുറത്ത് ഒത്തുകൂടിയ ശേഷം അവിടെ നിന്നാ യിരുന്നു തിരുനാവാഴയിലേക്ക് മാർച്ച് നടത്തിയിരുന്നത്. വള്ളുവനാട് രാജാവും സാമൂതിരി രാജാവും തമ്മിൽ പടപ്പറമ്പ് എന്ന സ്ഥലത്ത് വെച്ച് ഒരു യുദ്ധം നടന്നതുകൊണ്ടാണ് പ്രസ്‌തുത സ്ഥലത്തിന് പടപ്പറമ്പ് എന്ന പേര് ലഭിച്ചത്. വള്ളുവനാട് രാജാക്കന്മാരുടെ ചാവേർപ്പടയുടെ നായകന്മാരായിരുന്ന ചന്ദ്രത്തിൽ പണിയ്ക്കൻമാ രുട കളരി ഇന്നും ഈ പഞ്ചായത്തിലുണ്ട്. വള്ളുവനാട് വല്ലഭ വലിയരാജാ പൊന്നുള്ളി എന്ന നാടുവാഴി താമ സിച്ചിരുന് സ്ഥലവും ഈ പ്രദേശത്തായിരുന്നു. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻ്റായിരുന്ന കൊളപ്പുറത്ത് കേശവൻ നായർ പൊന്നുള്ളിയുടെ രണ്ടാമത്തെ മകാണ്. യോഗാഭ്യാസ പ്രദർശനം നടത്തി ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. ബാബു രാജേന്ദ്രപ്രസാദിൽ നിന്ന് അവാർഡ് നേടിയ കൊളപ്പുറത്ത് പത്മനാഭൻ നായർ പൊന്നുള്ളിയുടെ മൂത്ത മകനാണ്.

ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് സുൽത്താൻ്റെ സൈന്യം ഇന്നത്തെ കുറുവ പഞ്ചായത്തിന്റെ മധ്യത്തിലൂടെയായിരുന്നു നീങ്ങിയിരുന്നത്. പൊന്മുള പഞ്ചായത്തിലെ ആക്കപ്പറമ്പ് റോഡും, കുറുവ പഞ്ചാ യത്തിലൂടെയുള്ള മലപ്പുറം- കുളത്തൂർ റോഡും, പടപ്പറമ്പ് - പുഴക്കാട്ടിരി റോഡും ടിപ്പു സുൽത്താൻ്റെ പട യോട്ടക്കാലത്ത് നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പഞ്ചായത്തിൻ്റെ കിഴക്കുഭാഗത്തുള്ള കുന്നിൻപുറത്ത് ടിപ്പുസുൽത്താൻ നിർമ്മിച്ച കോട്ടയുടെ അവശിഷ്ട‌ം ഇന്നും കാണാം. പ്രസ്‌തുത പ്രദേശത്തെ പാലൂർകോട്ട എന്നാണ് ഇന്നും വിളിക്കുന്നത്. ഈ പഞ്ചായത്തിലെ കരിഞ്ചാപ്പാടി ദേശം ഇതരപ്രദേശങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസപരമായും, സാംസ്‌കാരികപരമായും വളരെ മുമ്പ് മുതൽ തന്നെ മുന്നിട്ടുനിൽക്കു ന്നു. ഗുരുവായൂർ സത്യാഗ്രഹത്തിൽ കേളപ്പജിയുമൊന്നിച്ച് പങ്കെടുത്തിട്ടുള്ള പ്രമുഖ സ്വാതന്ത്ര്യ സമരസേനാ നിയായ പി.എൻ.കെ. പണിക്കർ കുറുവ പഞ്ചായത്തിലെ പാങ്ങ് സ്വദേശിയാണ്. അദ്ദേഹമാണ് പാങ്ങ് അംശത്തിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത്. പാങ്ങ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സ്ഥാപകനും അദ്ദേഹമാണ്.

സാംസ്‌കാരിക ചരിത്രം

പഴയ വള്ളുവനാട് രാജ്യത്തിൻ്റെ ഭാഗമായിരുന്ന കുറുവ പഞ്ചായത്ത് ഉദാത്തമായ ഒരു സാംസ്‌കാരിക പൈതൃകം സ്വന്തമായുള്ള നാടാണ്. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിൻ്റെ ആസ്ഥാനമായിരുന്ന കുറുവ കേവിലകം" എന്ന നാമത്തിൽ നിന്നാണ് ഈ പഞ്ചായത്തിന് കുറുവ എന്ന പേര് ലഭിച്ചത്. വിവിധ ഭാഗത്തിൽ നിന്നുള്ള ആളുകൾ ഇടതിങ്ങി താമസിക്കുന്ന ഇവിടം മതസൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പണ്ടുമുതലേ പേരുകേട്ടതാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ ഉജ്ജ്വലമായ സായുധ സമരങ്ങളും, ഒളിപ്പോരു കളും നടന്ന പ്രദേശമായ പടപ്പറമ്പ് ഇന്ന് ഈ പഞ്ചായത്തിൻ്റെ ആസ്ഥാനമാണ്. നാട്ടുരാജാക്കന്മാരായ സാമൂ തിരിയും വള്ളുവനാട് രാജാവും തമ്മിലുള്ള യുദ്ധം നടന്നത് ഈ പടപ്പറമ്പിൽ വെച്ചാണ് വള്ളുവനാടിൻ്റെ ജനറൽ ആയിരുന്ന കരുവായൂർമൂപ്പിൽ, സമൂതിരിയുടെ സേനയോട് പോരാടി നിരവധി യോദ്ധാക്കൾക്കൊപ്പം മൃതിയടഞ്ഞ പ്രദേശം കൂടിയാണ് പടപ്പറമ്പ്. പഞ്ചായത്തിൻ്റെ വിദ്യാഭ്യാസപരവും, സാംസ്‌കാരികവുമായ ഉന്ന മനത്തിന്റെ സ്രോതസ്സുകളായി വർത്തിച്ച നിരവധി ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഏകദേശം അമ്പതിനായിരത്തോളം ജനസംഖ്യയുള്ള ഈ പഞ്ചായ ത്തിൽ ഹിന്ദു- മുസ്‌ലിം മതങ്ങളിൽപ്പെട്ടവരാണ് കൂടുതലും. ക്രിസ്‌ത്വാനികളും ഇല്ലാതില്ല. ഈ മതസ്ഥർക്കി ടയിലെ വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങൾ സജീവമായി തന്നെ തുടർന്നുവരുന്നുണ്ട്. കോൽക്കളി, തിരു വാതിരക്കളി, ഭരതനാട്യം, ചവിട്ടുകളി, കുമ്പാരക്കളി, ദഫ്‌മുട്ട്, ചാടിമുട്ട്, പകിടകളി, മലമർക്കളി, ചെറുമക്കളി, ഒപ്പന, മാപ്പിളപ്പാട്ട്, കല്യാണപ്പാട്ട്, മൈലാഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ ഈ പഞ്ചായത്തിൽ നിലനിൽക്കു ന്നുണ്ട്. മതസൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പണ്ടുമുതലേ ഇവിടം പേരുകേട്ടതാണ്. 1921 ലെ ഖിലാ ഫത്തു പ്രസ്ഥാനം കൊടുമ്പിരികൊണ്ട സമയത്ത്, ഈ പഞ്ചായത്തിലെ പഴമള്ളൂർ പോലുള്ള പ്രദേശങ്ങളിൽ പല ഹിന്ദുവീടുകൾക്കും മുസൽമാന്മാർ കാവൽ നിന്നിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന പ്രമുഖ സംഘടനയുടെ സ്ഥാപകരിൽ പ്രധാനിയും മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയും മദ്രസ പാഠ്യപദ്ധതി ആദ്യമായി തയ്യാറാക്കിയ വ്യക്തിയുമായ മൗലാനാ പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ ഈ പ്രദേ ശത്തുകാരനാണ്. ആധികാരിക ആത്മീയ ഗ്രന്ധങ്ങളുടെ കർത്താവുമാണ് അദ്ദേഹം.