ഭൂമി ശാസ്ത്രം
ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വളരെ സങ്കീർണ്ണമായ ഭൂപ്രകൃതിയാണ് ഇതി നുള്ളത്. പച്ചപിടിച്ചു നിൽക്കുന്ന കുന്നുകളും, മലകളും, ചെരുവുകളും താഴ്വരകളും സമതലങ്ങളും പുഴ കളും തോടുകളും പഞ്ചായത്തിൻ്റെ ഭൂമി ശാസ്ത്രപരമാ പ്രത്യേകതകളാവുന്നു കുറുവ അംശത്തിലെ കുറു വ, വറ്റല്ലൂർ, അയിനിക്കാട്, കരിഞ്ചാപ്പാടി, പാങ്ങ് ദേശങ്ങളും കോഡൂരംശത്തിലെ പഴമള്ളൂർ ദേശവും അട ങ്ങിയതാണ് ഈ പഞ്ചായത്ത്. ഇതിൻ്റെ വടക്ക് ഭാഗത്ത് പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിച്ച് കടലുണ്ടി പുഴയി ലേക്കൊഴുകുന്ന ചെറുപുഴ കിഴക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. എന്നാൽ തെക്ക് ഭാഗത്ത് എടയൂർ, പടിഞ്ഞാറുഭാഗത്ത് പൊന്മള, കോഡൂർ കിഴക്ക് ഭാഗത്ത് പുഴക്കാട്ടിരി തുടങ്ങിയ പഞ്ചയാത്തുകൾ സ്ഥിതി ചെയ്യുന്നു.
ഉത്തര അക്ഷാംശം 111 32' 12' കിഴക്കെ രേഖാംശം 76 77 നും 76 86 നും ഇടയിലായി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൻ്റെ വിസ്തൃതി 32.29 ച.കിലോമീറ്ററാണ്.
ഭൂമിയുടെ കിടപ്പനസുരിച്ച് പഞ്ചായത്തിനെ പ്രധാനമായി രണ്ടായി തരം തിരിക്കാം. കുറുവ, മേഖലയും പാങ്ങ് മേഖലയും. വടക്കു കടലുണ്ടി പുഴയിലേക്കൊഴുകുന്ന ചെറുപുഴയാണ്. എന്നാൽ മറ്റു മൂന്നു ഭാഗത്തും ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന പൊരുന്നുമ്മൽ, പടപ്പറമ്പ്, നരിയംപറമ്പ്, ചെറുകുളമ്പ്, ചട്ടിപ്പറ മ്പ്, മുല്ലപ്പള്ളികുളമ്പ് തുടങ്ങിയ മലമ്പ്രദേശങ്ങളാണ്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത പ്രസ്‌തുത മേഖ ലയെ മുമ്പ് കാലത്ത് മറ്റു ഭാഗങ്ങളിൽ നിന്ന് വേർപ്പെടുത്തിയിരുന്നു വടക്കുഭാഗത്തുള്ള ചെറുപുഴ മുറിച്ച് കടന്നായിരുന്നു ഇവിടുത്തെ ജനങ്ങൾ അയൽ പ്രദേശങ്ങളുമായി കലാസാംസ്‌കാരിക സാമ്പത്തിക ബന്ധ ങ്ങളിൽ ഏർപ്പെട്ടിരുന്നത്.
പരേതനായ എസ്.കെ. പൊറ്റക്കാടിൻ്റെ ഭാഷയിൽ 'കേരളത്തിലെ കാശ്‌മീർ' എന്ന് വിശേഷിപ്പിക്കാ വുന്ന ഒരു മേഖലയാണ് പാങ്ങ് മേഖല. ഈ മേഖലക്ക് ചുറ്റും പച്ചപുതച്ച് കിടക്കുന്ന ആളമ്പാറ, നരിംപറമ്പ്, പടപ്പറമ്പ് മൂച്ചിക്കൽ, പലകപ്പറമ്പ്, തോരായത്തിൽപറമ്പ്, നെച്ചിക്കപറമ്പ്, പൂക്കോട്, കോണംപറമ്പ്, പെരുമ്പ ള്ളിയാൽ, കോണിക്കൽ, വാൽപ്പറമ്പ്, വരവത്തടം, മുതിരപ്പറമ്പ് തുടങ്ങിയ മലമ്പ്രദേശങ്ങൾ ഒരു പോലെ സ്ഥിതി ചെയ്യുന്നു. ഇതിനുള്ളിൽ ചരിവു പ്രദേശങ്ങളും താഴ്‌വരകളും സമതലങ്ങളും തോടുകളും സ്ഥിതി ചെയ്യു ന്നു. 72 മൂലകളും, 72 ചോലകളുമാണ് ഈ മേഖലകളുടെ മറ്റൊരു പ്രത്യേകത. ഭൂപ്രകൃതിയിലുള്ള ഈ വൈരുധ്യം മറ്റൊരു സംസ്‌കാരത്തിൻ്റെ ഉടമകളാക്കുവാൻ ഇവിടുത്തുകാരെ സഹായിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് കുറുവയുടെ ശരാശരി ഉയരം 250 അടിയാണ്. ഏറ്റവും ഉയരം കൂടിയ ഭാഗം 580 അടിയാണ്. ഇത് മൂച്ചിക്കലാണ്. ഇവിടെയാണ് മൈക്രോവേവ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ ഉയരം 150 അടിയാണ്.
ഭൂപ്രകൃതിയിലുള്ള വൈവിധ്യം കാർഷിക രംഗത്തും പ്രതിഫലിക്കുന്നുണ്ട്. കുന്നിൻ പ്രദേശങ്ങളിൽ തെങ്ങും പറങ്കിമാവുമാണ് പ്രധാന കൃഷി. അതുപോലെ മഴക്കാലത്ത് ഇഞ്ചി, മഞ്ഞൾ, മുളക് തുടങ്ങിയവ ധാരാളമായി കൃഷി ചെയ്തുവരുന്നു. മലഞ്ചെരുവു പ്രദേശങ്ങളിൽ തോട്ടക്കൃഷിയാണ് കണ്ടുവരുന്നത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, പറങ്കിമാവ് എന്നിവ സമൃദ്ധിയായി വളരുന്നു. താഴ്വരകളിലും തീരപ്രദേശങ്ങളിലും നെല്ല്, കപ്പ, വാഴ തുടങ്ങിയ കൃഷികൾക്കാണ് പ്രാമുഖ്യം നൽകി വരുന്നത്.
ഭൂപ്രകൃതിയിലുള്ള ഈ വൈവിധ്യം മണ്ണിൻ്റെ സ്വഭാവത്തേയും സ്വാധീനിച്ചിട്ടുണ്ട്. കുറുവ ഗ്രാമപഞ്ചാ യത്തിന്റെ 38.143 ശതമാന ഭാഗവും ചെമ്മണ്ണാണ്. കുന്നിൻ പ്രദേശങ്ങളും മലഞ്ചെരുവുകളിലുമാണ് ഇത് സിംഹഭാഗവും കാണപ്പെടുന്നത്. എന്നാൽ 31.35% ഭാഗവും ചെങ്കൽ പ്രദേശങ്ങളാണ്. ചെങ്കൽ പ്രദേശങ്ങളും ചെമ്മണ്ണ് പ്രദേശവും ഇടകലർന്നാണ് കാണപ്പെടുന്നത്.
ചെങ്കൽ പ്രദേശങ്ങളിൽ യന്ത്രവൽകൃത ചെങ്കൽ ക്വാറികൾ ധാരാളമായികണ്ടുവരുന്നു. ചെങ്കൽ ഇവി ടുത്തെ പ്രധാന ഉപദീവന മാർഗ്ഗമാണ്. പഞ്ചായത്തിൻ്റെ 26.66% ഭാഗം എക്കൽ മണ്ണ് ചേർന്നതാണ്. 8% ഭാഗം കരിങ്കല്ലു പ്രദേശമാണ്. കരിങ്കൽ പ്രദേശങ്ങളിൽ ക്വാറികളും യന്ത്രവൽകൃത ക്രഷറുകളും കണ്ടുവരുന്നു.